അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; സംഭവം കോട്ടയത്ത്

കോട്ടയം : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് നിലത്തു വീണ് കിടന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന കുന്നേൽ ആഷിക്ക് ബൈജു (19) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തോട്ടയ്ക്കാട് ശിവസദനത്തിൽ മനു എസ്.നായരാണ് (34) പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ പരുത്തുംപാറ പാറക്കുളത്തായിരുന്നു അപകടം നടന്നത്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് എൻജി.കോളേജിലെ മെക്കാനിക്കൽ വിഭാഗം ഒന്നാം … Continue reading അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; സംഭവം കോട്ടയത്ത്