കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ടശേഷം കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു

തൃശൂര്‍: കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു. വടക്കാഞ്ചേരി മാരാത്ത് കുന്നത്താണ് സംഭവം.തൊട്ടേക്കാട് ചന്ദ്രനാണ് ജീവനൊടുക്കിയത്. 73 വയസായിരുന്നു. നേരത്തെ ട റെയിൽവേയുടെ മണ്ണ് കരാർ തൊഴിലാളിയായിരുന്ന ചന്ദ്രൻ ഭാര്യയുടെ നിര്യാണത്തെ തുടർന്ന് ഉന്നതിയിലെ വീട്ടിൽ തനിച്ച് താമസിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു ദാരുണ സംഭവം. കയറിൽ കുരുക്കിട്ടശേഷമാണ് ഇയാൾ കിണറ്റിലേക്ക് ചാടിയത്. സംഭവത്തെ തുടര്‍ന്ന് ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോർട്ടം … Continue reading കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ടശേഷം കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു