കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗലക്ഷണം കണ്ടത്. രണ്ടുമാസത്തിനിടെ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.`(Amoebic encephalitis again in Kozhikode; A 14-year-old boy died while … Continue reading കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു