രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു
തിരുവനന്തപുരം: രോഗിയുമായി പോകുന്നതിനിടെ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് സംഭവം. എംസി റോഡിലൂടെയെത്തിയ ഒമ്നി ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വട്ടപ്പാറക്ക് സമീപം പമ്പിന് എതിർവശത്തായുള്ള തോട്ടിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നെടുവേലി സ്വദേശി രഞ്ജിത്, മാതാവ് അനിതകുമാരി, ഡ്രൈവർ എന്നിവരെ മറ്റൊരു ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തിൽ ആരുടേയും പരിക്ക് ഗുരുതരമല്ല. ക്രെയിൻ എത്തിച്ചാണ് അപകടത്തിൽപ്പെട്ട ആംബുലൻസ് … Continue reading രോഗിയുമായി പോയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed