കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ ആരോപണം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വീണക്കെതിരായ കണ്ടെത്തലുകള്‍ ഗുരുതരമാണ് എന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നു. ഇന്‍കം ടാക്‌സിന്റെ കണ്ടെത്തലുകളാണ് പുറത്ത് വന്നത്. ഇത് ഗൗരവത്തോടെ തന്നെ കാണും. മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കുമെന്നും ?ഗവര്‍ണര്‍ വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം സംബന്ധിച്ചും ?ഗവര്‍ണര്‍ പ്രതികരിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെക്കുറിച്ച് രാജ്ഭവന് ഫയലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.