ആകാശം കൈപ്പിടിയിലാക്കാനുള്ള മോഹം അടക്കാനായില്ല; കൂട്ടുകാരെ കൂടെക്കൂട്ടി സ്വന്തമായി ഒരു ചെറുവിമാനമുണ്ടാക്കി; 1200 മീറ്റർ ഉയരത്തിൽ പറന്ന ശേഷം തിരികെയെത്തിയ വിമാനം നിർമിച്ചത് പ്ലസ്ടു വിദ്യാർഥി അലൻ ജോബിയും കൂട്ടുകാരും

കുടയത്തൂർ: മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടുമെന്ന വാക്യത്തെ അന്വർത്ഥമാക്കുകയാണ് നാല് മിടുക്കൻമാർ. ചെറുവിമാനം ഉണ്ടാക്കി പറത്തിയാണ് ഇവർ ശ്രദ്ധേയരായത്. മുട്ടം ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി അലൻ ജോബിയും കൂട്ടുകാരായ അലൻ ജോർജുകുട്ടി, വി.എസ്.രാഹുൽ, ജയിംസ് റോയ് എന്നിവർ ചേർന്നാണ് ചെറുവിമാനം നിർമിച്ച് ഏവരേയും അത്ഭുതപ്പെടുത്തിയത്. പൈലറ്റാകണമെന്നായിരുന്നു അലന്റെ ആഗ്രഹം. അതിന്റെ ചെലവ് അറിഞ്ഞപ്പോൾ ആഗ്രഹം ഉള്ളിലൊതുക്കി. എന്നാൽ, ആകാശം കൈപ്പിടിയിലാക്കാനുള്ള മോഹം അടക്കാനായില്ല. കൂട്ടുകാരെ കൂടെക്കൂട്ടി സ്വന്തമായി ഒരു ചെറുവിമാനമുണ്ടാക്കി പറപ്പിച്ചു. … Continue reading ആകാശം കൈപ്പിടിയിലാക്കാനുള്ള മോഹം അടക്കാനായില്ല; കൂട്ടുകാരെ കൂടെക്കൂട്ടി സ്വന്തമായി ഒരു ചെറുവിമാനമുണ്ടാക്കി; 1200 മീറ്റർ ഉയരത്തിൽ പറന്ന ശേഷം തിരികെയെത്തിയ വിമാനം നിർമിച്ചത് പ്ലസ്ടു വിദ്യാർഥി അലൻ ജോബിയും കൂട്ടുകാരും