ഓണത്തിന് മുമ്പ് എല്ലാ വസ്തുക്കളും ലഭ്യമാകും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ സാധനങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെ പരിഹാരവുമായി ഭക്ഷ്യമന്ത്രി. സപ്ലൈകോ ഷോപ്പുകളില്‍ എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓഗസ്റ്റ് 19 നകം എല്ലാ ഉല്‍പന്നങ്ങളും എല്ലായിടത്തും ലഭ്യമാക്കും. വന്‍പയര്‍, കടല, മുളക് ടെണ്ടറില്‍ വിതരണക്കാര്‍ പങ്കെടുക്കുന്നില്ലെന്നും ഇവ കിട്ടാനില്ലാത്തതാണ് പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. 43000 നെല്‍കര്‍ഷകര്‍ക്ക് ബുധനാഴ്ചയ്ക്കകം പണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. സപ്ലൈകോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉയര്‍ത്തിയത്. മാത്രമല്ല സപ്ലൈകോ കെഎസ്ആര്‍ടിസിയുടെ പാതയിലേക്കാണ് നീങ്ങുന്നതെന്നും ആരോപിച്ചിരുന്നു.

ഓണം അടുത്തിരിക്കെ സപ്ലൈകോയില്‍ പല സാധനങ്ങളും കിട്ടാനില്ലെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. ഇതിനിടെ സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവയ്ക്കരുതെന്ന് സപ്ലൈകോ ജീവനക്കാര്‍ക്ക് മാനേജര്‍ വിചിത്ര നിര്‍ദ്ദേശം നല്‍കിയത് വിവാദമായിരുന്നു. ഷോപ്പിലില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയ സ്റ്റോര്‍ മാനേജരെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയായിരുന്നു കോഴിക്കോട് റീജ്യണല്‍ മാനേജര്‍ എന്‍ രഘുനാഥിന്റെ വിചിത്ര സന്ദേശം. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സപ്ലൈകോ സ്റ്റോറില്‍ സാധനങ്ങളില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ മടങ്ങി പോകുന്ന സാഹചര്യമുണ്ടെന്ന് റിപ്പോര്‍ട്ടര്‍ വാര്‍ത്ത സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ....

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

Related Articles

Popular Categories

spot_imgspot_img