വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: മാമ്പുഴക്കരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിലെ മറ്റൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ തുടിക്കോട്ടുകോണം മൂല പുത്തൻവീട്ടിൽ അഖിൽ (22) ആണ് അറസ്റ്റിലായത്. രാമങ്കരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് കടന്നുകളഞ്ഞ പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിൽ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് രാജേഷ് എന്നയാൾ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് … Continue reading വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ