കോട്ടയം: ഒട്ടേറെ സവിശേഷതകളുമായി ലുലു മിനി മാള്‍ അധികം വൈകാതെ മിഴി തുറക്കും. നാട്ടകം മണിപ്പുഴ ജംഗ്ഷനു സമീപം എംസി റോഡരികില്‍ ലുലു ഗ്രൂപ്പ് നിര്‍മിക്കുന്ന ലുലു മിനി മാളിന്റെ നിര്‍മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഹൈപ്പര്‍മാര്‍ക്കറ്റിനു പ്രാധാന്യം നല്‍കി ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മാര്‍ച്ചോടെ മാള്‍ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം.
30000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കെട്ടിടത്തില്‍ താഴെ രണ്ടു നിലകളിലാണ് പാര്‍ക്കിങ്. അഞ്ഞൂറോളം കാറുകള്‍ക്കും അതിലധികം ഇരുചക്രവാഹനങ്ങള്‍ക്കും ഇവിടെ പാര്‍ക്ക് ചെയ്യാം.
500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 10 ഭക്ഷണ ഔട്ലെറ്റുകള്‍, 800 ചതുരശ്ര അടിയില്‍ എന്റര്‍ടെയിന്‍മെന്റ് സെന്റര്‍ എന്നിവയും ഇവിടത്തെ മുഖ്യ ആകര്‍ഷണമാണ്.