എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ-ന്യൂയോർക്ക് വിമാനം, പരിശോധന

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി വന്നത്. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.(Air india flight diverted after bomb threat) ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാൻഡിംഗ് നടത്തിയത്. ഇവിടെ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാത്രി രണ്ട് മണിയോടെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. സമാനമായി കഴിഞ്ഞ മാസവും … Continue reading എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ-ന്യൂയോർക്ക് വിമാനം, പരിശോധന