പാറ്റയും പുഴുവുമുള്ള ഭക്ഷണത്തിന് പിന്നാലെ കട്ടപ്പനയിൽ പിടികൂടിയത് പഴകിയ പന്നിയിറച്ചിയും പോത്തിറച്ചിയും

ഉപയോഗ യോഗ്യമല്ലാത്ത പഴകിയ ഭക്ഷണം പലതവണ നഗരസഭാ അധികൃതർ കട്ടപ്പനയിൽ നിന്നും പിടികൂടയിട്ടുണ്ട്. രണ്ടുമാസം മുൻപ് രണ്ടു ഹോട്ടലിൽ നിന്നും ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും പാറ്റയെയും കണ്ടെത്തി. ഇപ്പോൾ പഴകിയ പോത്ത് പന്നി , ഇറച്ചികൾ പിടികൂടിയിരിക്കുകയാണ് നഗരസഭാ ആരോഗ്യ വിഭാഗം. ഇരുപതേക്കർ ഭാഗത്ത് പ്രവർത്തിക്കുന്ന കൊട്ടാരം ഫ്രഷ് മാർക്കറ്റ് എന്ന സ്ഥാപനത്തിൽ നിന്നാണ് പഴകിയ പന്നിയിറച്ചിയും പോത്തിറച്ചിയും പിടികൂടിയത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് ഇറച്ചി എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു.