മുടി വെട്ടാതെ ക്ലാസിൽ കയറണ്ട; മഴയത്ത് പുറത്ത് നിർത്തിയത് 14 പേരെ; പത്തനംതിട്ടക്കു പിന്നാലെ കൊല്ലത്തും

കൊല്ലം: മുടി നീട്ടി വളർത്തിയ 14 പ്ലസ് ടു വിദ്യാർത്ഥികളെ കൊല്ലത്ത് സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് കട അവധിയായതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും അധികൃതർ കേട്ടില്ലെന്നും ആരോപിക്കുന്നു. മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ വിദ്യാര്‍ത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. മുടിവെട്ടാത്തതിന് ആരേയും പുറത്താക്കിയിട്ടില്ല. സ്ഥിരമായി വൈകി വരുന്നതിനാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ … Continue reading മുടി വെട്ടാതെ ക്ലാസിൽ കയറണ്ട; മഴയത്ത് പുറത്ത് നിർത്തിയത് 14 പേരെ; പത്തനംതിട്ടക്കു പിന്നാലെ കൊല്ലത്തും