മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും അവകാശവാദവുമായി വഖഫ് ബോർഡ്; നോട്ടീസ് നൽകിയത് എട്ട് കുടുംബങ്ങൾക്ക്

മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് ഭൂമിയെന്ന അവകാശവാദവുമായി വഖഫ് ബോർഡ്. മാനന്തവാടി തവിഞ്ഞാൽ പഞ്ചായത്തിൽ തലപ്പുഴയിലെ 5.45 ഏക്കർ ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1, 48/1 എന്നീ സർവേ നമ്പറുകളിലുള്ള ഭൂമിയിൽ താമസിക്കുന്ന എട്ട് കുടുംബങ്ങളോട് അദാലത്തിൽ രേഖകൾ ​​ഹാജരാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നൽകി. നിലവിൽ എട്ട് കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നതെങ്കിലും കൂടുതൽ കക്ഷിച്ചേരലുകളുണ്ടായാൽ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. എതിർപ്പുകളുണ്ടെങ്കിൽ രേഖകൾ ഹാജരാക്കാൻ 14ാം തീയതി വരെയാണ് സമയം നൽകിയിരിക്കുന്നത്. … Continue reading മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും അവകാശവാദവുമായി വഖഫ് ബോർഡ്; നോട്ടീസ് നൽകിയത് എട്ട് കുടുംബങ്ങൾക്ക്