കർണാടയ്ക്കു പിന്നാലെ ഗുജറാത്തിലും; എച്ച്എംപിവി സ്ഥിരീകരിച്ചത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്

കർണാടയ്ക്കു പിന്നാലെ ഗുജറാത്തിലും ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ ബം​ഗ്ലൂരുവിൽ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി രോ​ഗം സ്ഥിരീകരിച്ചത്. മുൻപ് സ്ഥിരീകരിച്ച രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം … Continue reading കർണാടയ്ക്കു പിന്നാലെ ഗുജറാത്തിലും; എച്ച്എംപിവി സ്ഥിരീകരിച്ചത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്