ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മക്കളുമായി കടന്നുകളഞ്ഞ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി

പത്തനംതിട്ട: ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മക്കളുമായി കടന്നുകളഞ്ഞ പ്രതി പോലീസിന് കീഴടങ്ങി. തിരുവനന്തപുരം ചാക്ക സ്വദേശി വിപിൻ ആണ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്. കോട്ടമലയിൽ തിങ്കളാഴ്ച രാവിലെയാണ് വിപിൻ്റെ ഭാര്യയായ അശ്വതിക്ക് നേരെ വധശ്രമം നടത്തിയ ശേഷം കുട്ടികളുമായി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അശ്വതി കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവശേഷം രണ്ട് മക്കളുമായി കടന്നു കളഞ്ഞ വിപിനു വേണ്ടിയുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ … Continue reading ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മക്കളുമായി കടന്നുകളഞ്ഞ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി