കരിയറിലെ 700-ാം ചിത്രുമായി നടി ഉര്‍വശി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അപ്പത്താ’ ആണ് ഉര്‍വശിയുടെ 700-ാം ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്ലര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂലൈ 29ന് ജിയോ സിനിമ പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.
കയിലന്‍പട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മ ആയാണ് ഉര്‍വശി സിനിമയില്‍ വേഷമിടുന്നത്. ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവര്‍ മകനെ വളര്‍ത്തുകയും അതേസമയം തന്നെ തന്റെ ബിസിനസ്സില്‍ പ്രശസ്തി നേടുകയും ചെയ്യുന്നു.
അപ്പത്തായ്ക്ക് ജീവിതത്തില്‍ ആകെ ഭയമുള്ളത് നായ്ക്കളോടാണ്. തന്നെ പിരിഞ്ഞ് നഗരത്തില്‍ താമസമാക്കിയ മകന്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുമ്പോള്‍ വീട്ടിലെ നായയെ നോക്കാന്‍ അമ്മയെ ഏല്‍പ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്നുള്ള സൂചന.
നേരത്തെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒ.ടി.ടിയിലേയ്ക്ക് മാറ്റുകയായിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ‘മിഥുനം’ സിനിമയ്ക്ക് ശേഷം ഉര്‍വശിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പാത്ത. 700-ാമത് സിനിമ ആയതിനാല്‍ അപ്പാത്തയ്ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട് എന്നാണ് ഉര്‍വശി പറയുന്നത്.