അഡ്മിഷൻ നേടാൻ സത്യവാങ്മൂലം; നിർണായക ചുവടുവെയ്പ്പുമായി കേരള സർവകലാശാല

തിരുവനന്തപുരം: ലഹരിക്കെതിരായുള്ള പോരാട്ടത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി കേരള സർവകലാശാല. ഇനിമുതൽ കേരള സർവകലാശാല കോളേജിൽ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോ​ഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതി നൽകണമെന്നതാണ് തീരുമാനം. ഗവേഷണ പഠനം ഉൾപ്പെടെ ഡിഗ്രി, പിജി കോഴ്സുകളിൽ ചേരണമെങ്കിൽ പോലും ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം നൽകേണ്ടിവരും. അതോടൊപ്പം തന്നെ എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകൾ ആരംഭിക്കും. മാത്രമല്ല ലഹരിവിരുദ്ധ കാമ്പസുകൾക്ക് പ്രത്യേകം അവാർഡുകൾ നൽകുമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിനിടെയായിരുന്നു ഈ നിർണായക … Continue reading അഡ്മിഷൻ നേടാൻ സത്യവാങ്മൂലം; നിർണായക ചുവടുവെയ്പ്പുമായി കേരള സർവകലാശാല