എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും; സംസ്കാരം നാളെ

തിരുവനന്തപുരം: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും. നാളെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. നാളെ രാവിലെ പത്തുമണിക്ക് പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് ശേഷമാകും നവീൻ ബാബുവിന്റെ മൃതദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുക. ഉച്ചയോടെ മലയാലപ്പുഴയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം സംസ്കരിക്കും. നവീൻ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. കാസർഗോഡ്, കണ്ണൂർ കളക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. … Continue reading എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും; സംസ്കാരം നാളെ