തിരുവനന്തപുരം: വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു.Additional general coaches were allowed in trains to northern districts
മംഗലാപുരം വരെ പോകുന്ന മൂന്ന് ട്രയിനുകൾക്ക് ജനറൽ കോച്ചുകളും ഒരു ട്രെയിനിന് സെക്കൻഡ് സിറ്റിംഗ് കോച്ചുമാണ് റെയിൽവെ അധികമായി അനുവദിച്ചത്.
മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്.
കൂടാതെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. മംഗലാപുരം വരെയുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
മത്സര പരീക്ഷകൾക്കും മറ്റും തിക്കിത്തിരക്കി യാത്ര ചെയ്യേണ്ടിവരുന്ന ഉദ്യോഗാർത്ഥികളുടെ ട്രയിനുകളിലെ കഷ്ടപ്പാടും ദുരിതവും നിരവധിയാണ്.









