മകൾ പകുത്ത് നൽകാനൊരുങ്ങിയ കരളിന് കാത്തുനിന്നില്ല; സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് വിടവാങ്ങി

കൊച്ചി: പ്രശസ്ത സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. നടൻ കിഷോർ സത്യയാണ് മരണവിവരം സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. വിഷ്ണുപ്രസാദിന് കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക വെല്ലുവിളിയായി. ഇത് സ്വരൂപിക്കുന്നതിനിടെയാണ് വിഷ്ണുപ്രസാദിന്റെ വിയോഗം. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് … Continue reading മകൾ പകുത്ത് നൽകാനൊരുങ്ങിയ കരളിന് കാത്തുനിന്നില്ല; സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് വിടവാങ്ങി