ബലാത്സംഗകേസ്: മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ

നടി നൽകിയ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടി നടൻ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. Actor Siddique in Supreme Court seeking anticipatory bail തടസ്സ ഹർജിയുമായി സർക്കാരും സുപ്രീം കോടതിയെ സമീപിക്കും. സിദ്ദിഖിനായി അഭിഭാഷകൻ മുകുൾ റോഹ്തഗി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. യുവനടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണു … Continue reading ബലാത്സംഗകേസ്: മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ