മത്സര രംഗത്തേക്ക് ഉടനില്ല; വാർത്തകൾ തെറ്റ്: സ്ഥാനാർത്ഥിത്വത്തെപ്പറ്റി രമേഷ് പിഷാരടി

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം വിശദീകരണം നൽകിയിരിക്കുന്നത്. പ്രചാരണത്തിന് യുഡിഎഫിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേഷ് പിഷാരടിയുടെ പോസ്റ്റിന്റെ പൂർണരൂപം നിയമസഭ ഉപതിരഞ്ഞെടുപ്പ്, മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും, പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും. Read More: അതും പോയി ഗയ്‌സ്! … Continue reading മത്സര രംഗത്തേക്ക് ഉടനില്ല; വാർത്തകൾ തെറ്റ്: സ്ഥാനാർത്ഥിത്വത്തെപ്പറ്റി രമേഷ് പിഷാരടി