‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാൽ
ശബരിമല: എമ്പുരാന്റെ റിലീസിന് മുൻപായി ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ. നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാടും അദ്ദേഹം നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി താരം വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് മോഹൻലാൽ മലകയറിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു. മോഹൻലാലിനൊപ്പം സുഹൃത്ത് കെ മാധവനും ദർശനത്തിനായി എത്തിയിരുന്നു. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ … Continue reading ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയിൽ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed