‘എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നിങ്ങളെ അറിയിക്കണമെന്ന് തോന്നുന്നു’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

കൊല്ലം: വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ മകന്‍ രാഹുലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു. പ്രിയപ്പെട്ടവരേ എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന കുറിപ്പിൽ അച്ഛന്‍റെ മരണശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും ജനങ്ങളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് രാഹുൽ പറയുന്നത്. തന്‍റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയിക്കണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നു. കുറിപ്പിനൊപ്പം സുധിയ്ക്ക് ഒപ്പമുള്ള ചെറുപ്പകാലത്തെ ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ ഒട്ടേറെപ്പേര്‍ പ്രാർത്ഥനകൾ നേർന്നും ധൈര്യം പകർന്നും കമന്റുമായെത്തിയിട്ടുണ്ട്. ‘മോൻ സ്വന്തം … Continue reading ‘എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ നിങ്ങളെ അറിയിക്കണമെന്ന് തോന്നുന്നു’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ