കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ; ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ വൈറൽ
പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് നടൻ കുംഭമേളയ്ക്ക് എത്തിയത്. ‘മഹാകുംഭ് 2025 ഓം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്. പ്രയാഗ് രാജിൽ നിന്നുള്ള മറ്റു ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം നടി സംയുക്തയും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed