നടൻ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്, തറയിൽ തലയിടിച്ച് വീണെന്ന് സംശയം

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. നടൻ മുറിയിൽ തലയിടിച്ച് വീണതാണെന്നാണ് സംശയം. ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും പോലീസ് സംശയിക്കുന്നു.(Actor dileep shankar’s death updates) മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും. ഇന്നലെയാണ് തിരുവനന്തപുരത്തെ … Continue reading നടൻ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്, തറയിൽ തലയിടിച്ച് വീണെന്ന് സംശയം