സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ച് ഇരുത്തി യാത്ര; മോട്ടോർ വാഹന വകുപ്പിന് പിന്നാലെ നടപടിയുമായി പോലീസും

കോഴിക്കോട്: സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുത്തു. ഒപ്പം പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം നടന്നത്. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നിലൂടെ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. … Continue reading സ്‌കൂട്ടറിന് പുറകില്‍ കുട്ടിയെ തിരിച്ച് ഇരുത്തി യാത്ര; മോട്ടോർ വാഹന വകുപ്പിന് പിന്നാലെ നടപടിയുമായി പോലീസും