മകളുടെ വീട്ടിലേക്ക് പോകും വഴി അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

പാലക്കാട്: യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തച്ചനാട്ടുകര നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് വാഹനാപകടത്തിൽ മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകൻ റഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകല്ലിലെ വീട്ടിൽ നിന്നും മകളുടെ വീടായ ആലിപ്പറമ്പിലേക്ക് വിരുന്നു പോകുന്ന വഴിയായിരുന്നു അപകടം. കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. … Continue reading മകളുടെ വീട്ടിലേക്ക് പോകും വഴി അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്