താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.(accident in thamarassery; many passengers injured) അപകടത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ​ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. അതിനിടെ താമരശേരി ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് ആറ് മണിയോടെയായിരുന്നു ലോറി കുടുങ്ങിയത്.