ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. അൽ ഉലയിൽ ബുധനാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ് (28), ടീന ബിജു (27) എന്നിവരാണ് മരിച്ചത്. മദീനയിൽ നിന്നെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. … Continue reading ജൂണിൽ വിവാഹം, ഒരുമിച്ചുള്ള യാത്രക്കിടെ സ്വപ്‌നങ്ങൾ തകർത്ത് കാറപകടം; സൗദിയിൽ മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed