വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ
കൊച്ചി: വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം ലോ കോളേജിന് മുൻപിലാണ് അപകടം നടന്നത്. വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്.(Accident in kochi; driver died) അമിത വേഗതയിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന കോപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് അപകടം കണ്ടത്. തുടർന്ന് വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed