കെനിയയിൽ വാഹനാപകടം; അഞ്ച് മലയാളികൾ ഉൾപ്പെടെ 6 പേർക്ക് ദാരുണാന്ത്യം

ദോഹ: കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് മറിഞ്ഞ് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. ഖത്തറിൽ നിന്ന് കെനിയയിലേക്ക് പോയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാല് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്ന് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ പാലക്കാട് സ്വദേശികളായ അമ്മയും മകളും ഉള്‍പ്പെടുന്നു. … Continue reading കെനിയയിൽ വാഹനാപകടം; അഞ്ച് മലയാളികൾ ഉൾപ്പെടെ 6 പേർക്ക് ദാരുണാന്ത്യം