ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കാവഞ്ചേരി സ്വദേശി അബൂബക്കര്‍ സയ്യാൻ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ബെംഗളൂരു വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. സയ്യാന്‍ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചുവീണ സയ്യാന്റെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ സയ്യാന്റെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഈ അടുത്താണ് സയ്യാൻ ജോലിക്ക് കയറിയത്. … Continue reading ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed