ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ് 53കാരി മരിച്ചു. ആലപ്പുഴ ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയാണ് ശാന്തമ്മ. വിവാഹ ഓട്ടം പോയി തിരികെ വരികയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗമാണ് വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങിയത്. തുടർന്ന് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു. … Continue reading ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം