തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു

തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാർഡായ ടിഎ ജോസിനാണ് പരിക്കേറ്റത്. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. രാഷ്‌ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക്; ശബരിമല സന്ദർശിക്കും ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തും. ശബരിമല … Continue reading തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു