പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ അപകടം; 500ലേറെ പേർക്ക് പരിക്ക്

ഒഡീഷ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രാ ഉത്സവത്തിനിടെ അപകടം. 500-ലധികം പേർക്ക് പരുക്കേറ്റതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബലഭദ്ര ഭഗവാന്റെ രഥം വലിക്കാൻ വൻ ജനക്കൂട്ടം എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം നടന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള രഥങ്ങളിൽ ഒന്നായ തലധ്വജ രഥം വലിക്കുന്ന ആചാരപരമായ ആഘോഷത്തിനിടെയാണ് അപകടം നടന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തലധ്വജ രഥം വലിക്കുന്ന കയറുകൾ പിടിക്കാനായി ഭക്തർ … Continue reading പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ അപകടം; 500ലേറെ പേർക്ക് പരിക്ക്