ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു ; ജയിൽ ഡിഐജി കുറ്റക്കാരി

ജയിൽപുള്ളിയെ വീട്ടുജോലിക്ക് നിയോ​ഗിച്ച ജയിൽ ഡിഐജി കുറ്റക്കാരിയെന്ന് കോടതി പറ‍ഞ്ഞു. വെല്ലൂർ റേഞ്ച് ജയിൽ മുൻ ഡിഐജി ആർ.രാജലക്ഷ്മിക്കെതിരെ നടപടിയെടുക്കാനും മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. ‘തടവുകാരെ മാത്രമല്ല, പൊലീസുകാരെയും വീട്ടുജോലിക്ക് ഓർഡർലിമാരായി നിയമിക്കരുത്. മുൻ ഡിഐജിക്കെതിരെ വകുപ്പുതല നടപടിയെടുക്കണം’– കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം ഗൗരവമായി തന്നെ നേരിടുമെന്നും കോടതി ഓർമിപ്പിച്ചു. ക്രിമിനൽ കേസിന്റെ പേരിൽ വകുപ്പുതല … Continue reading ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട യുവാവിനെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു ; ജയിൽ ഡിഐജി കുറ്റക്കാരി