ഗുണകേവിൽ അതിക്രമിച്ച് കയറി റീൽസ് എടുത്തു; യുവാവിന് 10000 രൂപ പിഴ

ചെന്നൈ: കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗുണ കേവിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരണം നടത്തിയ യുവാവിന് പിഴ ചുമത്തി വനം വകുപ്പ്. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് ഇത്തരത്തിൽ ശിക്ഷ വിധിച്ചത്. അനുമതി ഇല്ലാതെ ഗുണ കേവിലേക്ക് അതിക്രമിച്ച് കടന്നതിനാലാണ് പിഴശിക്ഷ നൽകിയത്. 10,000 രൂപ പിഴ അടയ്ക്കണമെന്നാണ് വനംവകുപ്പ് യുവാവിന് നിർദേശം നൽകിയിരിക്കുന്നത്. ഗുഹയ്ക്കുള്ളിലും പരിസരങ്ങളിലും നിന്ന് വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടിയുണ്ടാകുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിൻ്റെ … Continue reading ഗുണകേവിൽ അതിക്രമിച്ച് കയറി റീൽസ് എടുത്തു; യുവാവിന് 10000 രൂപ പിഴ