മൃതദേഹവുമായി ഏഴു മണിക്കൂർ നീണ്ട പ്രതിഷേധം; ഒടുവിൽ നാട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ച് കളക്ടർ;കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച എൽദോസിൻ്റെ കുടുംബത്തിന് സ്പോട്ടിൽ ധനസഹായം

കൊച്ചി: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ഫലംകണ്ടു. നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകിയിരിക്കുകയാണ് ജില്ലാ കളക്ടര്‍. കുട്ടമ്പുഴ സ്വദേശി എൽദോസ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു ഇയാളെ ആന ആക്രമിച്ചത്. ഇതോടെ യുവാവിന്റെ മരണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ഏഴ് മണിക്കൂർ പിന്നിട്ടതോടെ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ നാട്ടുകാര്‍ക്ക് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകുകയായിരുന്നു. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ യുവാവിൻ്റെ കുടുംബത്തിന് … Continue reading മൃതദേഹവുമായി ഏഴു മണിക്കൂർ നീണ്ട പ്രതിഷേധം; ഒടുവിൽ നാട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ച് കളക്ടർ;കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച എൽദോസിൻ്റെ കുടുംബത്തിന് സ്പോട്ടിൽ ധനസഹായം