യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു; 17 വയസ്സുകാരനടക്കം പിടിയിൽ

മലപ്പുറം: മലപ്പുറം എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദനത്തിന് ഇരയാക്കി മൂന്നംഗ സംഘം. അക്രമിസംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയാണ് മർദിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുറ്റിപ്പാല സ്വദേശിയായ 18കാരന് മർദനമേറ്റ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേർ പോലീസ് പിടിയിലായി. പൊന്നാനി സ്വദേശി മുബഷിർ (19, മുഹമദ് യാസിർ(18) എന്നിവരും, 17 വയസുകാരനുമാണ് പിടിയിലായത്. 18കാരനോട് അക്രമി സംഘം സഹപാഠിയായ വിദ്യാർത്ഥിയുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. … Continue reading യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു; 17 വയസ്സുകാരനടക്കം പിടിയിൽ