പുലി ചാടി വന്ന് ആക്രമിച്ചു; വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; യുവാവിന് പരുക്ക്

വയനാട്: വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെ സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ല. തോട്ടം മേഖലയിൽ വച്ചാണ് റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയായ വിനീതിന് പരിക്കേറ്റത്. പുലി ചാടി വന്ന് ആക്രമിച്ചപ്പോൾ നഖം കൊണ്ടാണ് പരുക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്.