ദുബൈയിൽ 302 കിലോമീറ്റർ സ്പീഡിൽ ബൈക്കോടിച്ച് യുവാവ്; സ്പീഡിനെ മറികടക്കുന്ന പിഴയുമായി പോലീസ്…!

ദുബൈയിൽ തിരക്കേറിയ റോഡിലൂടെ 302 കിലോമീറ്റർ സ്പീഡിൽ ബൈക്ക് ഓടിച്ച യുവാവിന് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ നൽകി ദുബൈ പോലീസ്. തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലൂടെ യുവാവ് സാഹസികമായി ബൈക്ക് ഓടിക്കുന്ന വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയിൽപെട്ട പോലീസ് ബൈക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.