ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ യുവാവ് കൊല്ലപ്പെട്ടെന്ന് സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജു ജോസഫിനെ കാണാതാവുകയായിരുന്നു. മൃതദേഹം ഒളിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് പൊലീസ് വിവരങ്ങൾ തേടുകയാണ്. ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്. തൊടുപുഴയിലെ ഒരു കാറ്ററിംഗ് സംഘമണ് ബിജുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. … Continue reading യുവാവിനെ മാൻഹോളിലിട്ട് കോൺക്രീറ്റ് ചെയ്തു! തൊടുപുഴയിലെത്തിയത് കൊച്ചിയിലെ ക്വട്ടേഷൻ സംഘം? മൂന്നു പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed