ഇടുക്കി: ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം മൂത്തതോടെ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഇടുക്കി തോപ്രാംകുടിയിൽ ആണ് സംഭവം. തോപ്രാംകുടി സ്വദേശി വിജേഷിനാണ് ക്രൂരമായി മർദനമേറ്റത്. ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് സംഭവം. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ഇടുക്കി മെഡിക്കല്‍ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾ തോപ്രാംകുടിയിലെ സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. വധശ്രമം ഉൾപ്പടെയുള്ള കേസുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. … Continue reading ഉത്സവത്തിനിടെ വാക്ക് തർക്കം: ഇടുക്കി തോപ്രാംകുടിയിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed