70 അടി താഴ്ചയിലേക്കു വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു..! അപകടം ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ

70 അടി താഴ്ചയിലേക്കു വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ ശനിയാഴ്ച പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം മല കയറിയ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജാണ് അത്ഭുതകരമായി രക്ഷപെട്ടത്. കൈക്ക് പരുക്കേറ്റ സാംസണെ തൊടുപുഴയിലെത്തിച്ച് ചികിത്സ നൽകി. മഴപെയ്തു നനഞ്ഞു കിടന്നിരുന്ന പാറയിൽ നിന്ന് ഇയാൾ തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി സാംസണെ താഴ്ചയിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. നെടുമ്പാശേരിയിൽ 44.4 ലക്ഷത്തിന്റെ സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയിൽ … Continue reading 70 അടി താഴ്ചയിലേക്കു വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു..! അപകടം ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ