കട്ടപ്പനയിൽ കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന – വള്ളക്കടവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കട്ടപ്പന സ്വദേശി റോബിൻ ജോസഫാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ ക്രഷ് ബാരിയറിൽ ഇടിച്ചു കയറുകയായിരുന്നു.