മലപ്പുറത്ത് പാമ്പുകടിയേറ്റ് പതിനേഴുകാരനായ യുവാവിന് ദാരുണാന്ത്യം
മലപ്പുറം വഴിക്കടവിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. (A young man died after being bitten by a snake in Malappuram) പാമ്പ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് നിലമ്പൂർ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിനാൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed