സ്ത്രീകളെ മർദിച്ചതിന് കസ്റ്റഡിയിലെടുത്തു; പിന്നാലെ ആശുപത്രി മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം

പൊൻകുന്നത്ത് അയൽവാസികളായ സ്ത്രീകളെ മർദിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. A young man attempted suicide by climbing on top of the hospital പൊൻകുന്നം കത്തലാങ്കൽപടി ജ്യോതിഷ്‌കുമാറാണ് (43) ഏണിവെച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ മുകളിൽ കയറിയത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും പൊതുപ്രവർത്തകരും സ്ഥലത്തെത്തി പ്രതിയെ അനുനയിപ്പിച്ചെങ്കിലും പ്രതി താഴെ ഇറങ്ങിയില്ല. പിന്നീട് അഗ്നിരക്ഷാസേന സാഹസികമായി മുകളിൽ കയറി പ്രതിയെ പിടികൂടി താഴെയിറക്കുകയായിരുന്നു.