വീട്ടിലെ നായയെ കെട്ടിയിട്ടാൽ മയക്കുമരുന്നില്ല; അഴിച്ചു വിട്ടാൽ സാധനം സ്‌റ്റോക്കുണ്ട്; മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവ് പോലീസിനെ കബളിപ്പിച്ച് മുങ്ങി; രക്ഷപ്പെട്ടത് ചുവന്ന സാൻട്രോ കാറിൽ; നാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം പെരുമ്പാവൂർ തടിയിട്ട പറമ്പ് സ്റ്റേഷനിൽ

കൊച്ചി: മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കിഴക്കമ്പലം ഊരക്കാട് പൂക്കോട്ടുമോളം ഭാഗത്ത് ചേലക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫാണ് (32) തടിയിട്ട പറമ്പ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. കാലങ്ങളായി ലഹരിമരുന്ന് കച്ചവടം നടത്തുന്ന ഇയാൾ പോലീസിൻ്റേയും എക്സൈസിൻ്റേയും നോട്ടപ്പുള്ളിയാണ്. കച്ചവടത്തിനായി എം.ഡി.എം.എയും കഞ്ചാവും എത്തിച്ചിട്ടുണ്ടന്നെ വിവരത്തെ തുടർന്നാണ് തടിയിട്ട പറമ്പ് പോലീസ് അന്വേഷണത്തിനെത്തിയത്. കഞ്ചാവും മയക്കുമരുന്നും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു കൈയ്യിൽ വിലങ്ങ് അണിയിക്കുന്നതിനിടെ … Continue reading വീട്ടിലെ നായയെ കെട്ടിയിട്ടാൽ മയക്കുമരുന്നില്ല; അഴിച്ചു വിട്ടാൽ സാധനം സ്‌റ്റോക്കുണ്ട്; മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവ് പോലീസിനെ കബളിപ്പിച്ച് മുങ്ങി; രക്ഷപ്പെട്ടത് ചുവന്ന സാൻട്രോ കാറിൽ; നാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം പെരുമ്പാവൂർ തടിയിട്ട പറമ്പ് സ്റ്റേഷനിൽ