ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി; അറ്റുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലേക്ക്; വനിത കണ്ടക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

തൃശൂര്‍: തൃശൂര്‍ റെയിൽവേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വനിത കണ്ടക്ടറുടെ പാദങ്ങളറ്റു. ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കൊല്ലം തേവലക്കര തെക്ക് ഒറ്റമാംവിളയില്‍ ശുഭകുമാരിയമ്മ (45)യുടെ ഇരുകാലുകളും കണങ്കാലിന് മുകളില്‍ നിന്ന് അറ്റുപോയി. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്ക് പോകാനാണ് തൃശൂരില്‍ എത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് … Continue reading ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി; അറ്റുപോയ കാല്‍പാദത്തിന്റെ ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയിലേക്ക്; വനിത കണ്ടക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ